07-sreekrishnajayanathi
ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുളക്കുഴയിൽ നടന്ന പതാകദിനം.

ചെങ്ങന്നൂർ: പതാകദിനത്തോടെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് തുടക്കമായി. വീടൊരുക്കാം വീണ്ടെടുക്കാം. വിശ്വശാന്തിയേകാം എന്ന സന്ദേശവുമായി ചെങ്ങന്നൂർ സംഘ ജില്ലയിൽ 800 കേന്ദ്രങ്ങളിൽ 20000 ഭവനങ്ങളിലും പതാക ദിനം ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതിവുരീതിയിലുള്ള ശോഭയാത്രകൾ ഈ വർഷം ഒഴിവാക്കികൊണ്ട് ഓരോ വീടും അമ്പാടിയായി കൃഷ്ണഭവനമായി മാറുകയാണ്. 10 വരെ വിവിധ പരിപാടികൾ നടക്കും.ഈ ദിവസങ്ങളിൽ കുട്ടികളെ സംഘടിപ്പിച്ച് കൃഷ്ണലീല ഓൺലൈൻ കലോത്സവം നടത്തും. ഗോപൂജ, വൃക്ഷപൂജ,നദിപൂജ, തുളസി വന്ദനം,വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചു അഗ്‌നിഹോത്രം, ഭജനസന്ധ്യ, എന്നിവയും നടക്കും.ശ്രീകൃഷ്ണ ജയന്തി ദിവസം സെപ്തംബർ 10ന് എല്ലാ സ്ഥലങ്ങളിലും കൃഷ്ണ മണ്ഡപങ്ങൾ അണിയിച്ച് ഒരുക്കും. ഭവനങ്ങളും ആരാധനലയങ്ങളും കേന്ദ്രീകരിച്ചു ഭാഗവത പാരായണം,ദീപലങ്കാരം, ശ്രീകൃഷ്ണ വേഷമണിയൽ, മറ്റു വേഷങ്ങൾ, ഗോപിക നൃത്തങ്ങൾ, ഉറിയടി എന്നിവ സംഘടിപ്പിക്കും. ജില്ലാ കാര്യദർശി എസ്. മണി കണ്ഠൻ,ജില്ലാ ആഘോഷ പ്രമുഖ് യു.എസ് അരവിന്ദ് എന്നിവർ അറിയിച്ചു.