പാടിമൺ:പൂവനക്കടവ്‌ചെറുകോൽപ്പുഴ റോഡിൽ പാടിമൺ ജംഗ്ഷന് സമീപം ഇലക്ട്രിക്ക് പോസ്റ്റിലേക്ക് അടുത്തുള്ള വൃക്ഷത്തിന്റെ ശിഖരങ്ങൾ കിടക്കുന്നതിനാൽ പോസ്റ്റിൽ നിന്ന് ഉള്ള ലൈറ്റിന്റെ വെളിച്ചം കിട്ടുന്നില്ലന്ന് പരാതി.പാറക്കല്ലുകൾ റോഡിന്റെ സൈഡിൽ കിടക്കുന്നതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കല്ലിൽ തട്ടി അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റുകയും പാറക്കൂട്ടം അവിടെ നിന്ന് മാറ്റുകയും ചെയ്യനമെന്നാണ് നാട്ടുകാരുടെ ആവശ്യം.