ചെങ്ങന്നൂർ: ബി.എം.എസ് മുനിസിപ്പൽ കമ്മിറ്റി വാർഷിക സമ്മേളനം നടത്തി. ബി.എം.എസ് മേഖല പ്രസിഡന്റ് മനോജ് വൈഖരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിഎംഎസ് ജില്ല ജോ.സെക്രട്ടറി ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ആർ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് പി.കെ സുരേഷ്, സെക്രട്ടറി കെ.ആർ സന്തോഷ് കുമാർ, വൈ.പ്രസിഡന്റ്മാർ അശോക് കുമാർ,ശ്രീകല, സജികുമാർ. ജോ.സെക്രട്ടറിമാർ ശ്യാമള, സോണി ഫിലിപ്പ്, വിനോദ് കോടിയാട്ടുകര, ട്രഷറർ പി.എ അശോകൻ, കമ്മിറ്റി അംഗങ്ങൾ അനിൽ ഗോകുലം, സുനീഷ് എന്നിവരാണ്. സിജു ജോൺ മേഘല ട്രഷറാർ, സംസ്ഥാന കമ്മിറ്റി അംഗം വനജ ബാബു, ശിവരാമൻ ഇടനാട് എന്നിവർ പ്രസംഗിച്ചു.