 
പന്തളം: കുളനട കുപ്പണ്ണൂർ പുഞ്ചയിൽ കെ.എസ്.കെ.ടി.യു.കൊടികുത്തി. 9ന് വൈകിട്ട് 5 ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വിഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യാൻ ഇരുന്ന ബണ്ട് റോഡ് ഉൾപ്പെടെയുള്ള വികസന പദ്ധതി നടക്കേണ്ടിടത്താണ് കൊടികുത്തിയത്.റിബിൾഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസേചന വകുപ്പിൽ നിന്നും രണ്ടര കോടിപതിനെട്ട് ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഇത്. വർഷങ്ങളായി തരിശ് കിടന്ന പാടത്ത് കൃഷി പുനരുജ്ജി വിപ്പിക്കുന്നതിന് ഒപ്പം വിനോദ സഞ്ചാര സാദ്ധ്യതകളും' ബോട്ട് സർവിസ് ഉൾപ്പെടെ, ടൂറിസം കേന്ദ്രം എന്ന നിലയിൽ ലക്ഷ്യം ഇട്ടുള്ള പദ്ധതി ആയിരുന്നു.നീർത്തടം നശിപ്പിച്ചുള്ള വികസനത്തിന് എതിരെയാണ് കൊടികുത്തെലെന്നും സി.പി.എം വികസനത്തിന് എതിരല്ലെന്നും കെ.എസ്.കെ.ടി.യു നേതാക്കൾ പറഞ്ഞു. നെൽകൃഷിയേയും കുടിവെള്ള പ്രശ്‌നത്തെയും ബാധിക്കും എന്നതാണ് പ്രതിഷേധത്തിന് കാരണം.കെ.എസ്.കെ.ടി.യു.ഏരിയാ സെക്രട്ടറി എ.ടി. കുട്ടപ്പൻ, കെ.എസ്.കെ.ടി.യു നേതാക്കളായ പി.കെ.വാസുപിള്ള, ജീവരാജ്,കെ.എസ്.ദിവാകരൻ, വി.രാഘവൻ, സായിറാം, ശ്രീഹരി എന്നിവർ കൊടികുത്തൽ സമരത്തിൽ പങ്കെടുത്തു.