പന്തളം : വിവാദമായ കുളനട കുപ്പണ്ണൂർ ചിറ മുൻ എം.എൽ.എ ശിവദാസൻ നായർ സന്ദർശിച്ചു. വയൽ നികത്തി നടത്തുന്ന നിർമ്മാണം നിയമാനുശ്രിതമായ അനുമതി വാങ്ങിയാണോ എന്ന് പരിശോധിക്കണം. പദ്ധതിയുടെ രൂപരേഖ പൊതുജനങ്ങൾ മുൻപിൽ പരസ്യപ്പെടുത്തണം. ഈ പദ്ധതിയിലൂടെ ബി.ജെ.പിയുടെ അനുമതിയോട് കൂടി എം.എൽ.എ നടത്തുന്നത് വലിയൊരു അഴിമതിയാണ് ഉദേശമെന്നും അദ്ദേഹം പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ ഉണ്ണിക്കൃഷ്ണൻ നായർ, എൻ.സി മനോജ്, ജി രഘുനാഥ്, മണ്ഡലം പ്രസിഡന്റ് സി.തുളസീധരൻ പിള്ള,പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സതി എം.നായർ,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സരേഷ് പാണിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സി അനീഷ് കുമാർ, അജിത് കൈപ്പുഴ എന്നിവർ അദ്ദേഹത്തിനൊപ്പം സ്ഥലം സന്ദർശിച്ചു.