പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ നിസഹകരണ സമരത്തിന്റെ നൂറാം വാർഷികം ഡി.സി.സിയിൽ നടത്തി.ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറിമാരായ അഡ്വ.വി.ആർ.സോജി, ജോൺസൺ വിളവിനാൽ,സാമുവൽ കിഴക്കുപുറം,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.