07-sob-rameshkumar
രമേശ് കുമാർ

മല്ലപ്പള്ളി : രണ്ടുമാസത്തെ അവധിക്ക് ശനിയാഴ്ച നാട്ടിലെത്തിയ സൈനികനെ ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലൂപ്പാറ ചെങ്ങരൂർ പുന്തലതുണ്ടിയിൽ രമേശ് കുമാർ (45) ആണ് മരിച്ചത്. വിമാനമാർഗം എത്തിയ രമേശിനെ സഹോദരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് വീടിന്റെ ഒന്നാം നിലയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രാവിലെ ബന്ധുക്കളുമായി സംസാരിച്ചിരുന്നതായും പ്രഭാതഭക്ഷണവുമായി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും പറയുന്നു. മൃതദേഹം തിരുവല്ല ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനക്ക് ശേഷം സംസ്‌ക്കാരം നടക്കും. ഭാര്യ ശ്രീലേഖ വിദേശത്താണ്. മക്കൾ : ആദിത്യ, അർജുൻ.