തിരുവല്ല: ദേശീയ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് അദ്ധ്യാപകർക്ക് ആദരവർപ്പിച്ച് എസ്.സി.എസ് ഹയർസെക്കന്ഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആചാര്യ വന്ദനം വെബിനാർ സംഘടിപ്പിച്ചു. എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജോൺ കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് റീജിയണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ സജി വർഗീസ് മുഖ്യസന്ദേശം നൽകി. മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ലാലമ്മ വർഗീസ്,സൂസി ജോർജ്,ഗീത ടി.ജോർജ്, അഡ്വ.പ്രകാശ് പി.തോമസ്, പ്രോഗ്രാം ഓഫീസർ സെൻമോൻ വി. ഫിലിപ്പ്, അശ്വതി ചേച്ച വർഗീസ്, ജെസ്റ്റിൻ ജി. ജോസ്, സംഗീത് ജെ. പ്രോമോദ്, വിസ്മയ സൂസൻ പ്രവീൺ, ബിയ യോഹന്നാൻ, ഷെബ്ന എ. എന്നിവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.