തിരുവല്ല: പരുമല പാലത്തിന് സമീപം വഴിയരികിൽ അജ്ഞാതനായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയാണ് 65 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വൈലറ്റ് കൈലി, കാക്കി ഷർട്ട് എന്നിവയാണ് വേഷം. ഇയാൾ ഭിക്ഷാടകനാണെന്ന് നാട്ടുകാർ പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.