പത്തനംതിട്ട: കൊവിഡ് രോഗിയായ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പീഡിപ്പിച്ച, ക്രിമിനൽ കേസിലെ പ്രതി കൂടിയായ ആംബുലൻസ് ഡ്രൈവർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌ക്കാരിക സംഘടന ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. രോഗിയോടൊപ്പം ആരോഗ്യ പ്രവർത്തകർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കെയാണ് പെൺകുട്ടിയെ അസമയത്ത് ബന്ധുവീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് തനിയെ ഡ്രൈവർ കൂട്ടികൊണ്ട് പോയത്. ആരോഗ്യ വകുപ്പിന്റെ ശുരുതരമായ വീഴ്ചയാണിത്.. രോഗിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടവർ കാട്ടിയ അലംഭാവമാണ് ഇത്തരം അതിക്രൂരമായ കൃത്യത്തിന് പ്രതിയെ പരോക്ഷമായി സഹായിച്ചത്.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി എസ് രാധാമണി ആവശ്യപ്പെട്ടു.ഓൺലൈനിൽ കുടിയ യോഗത്തിൽ സഖാവ് സനില ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മി ആർ.ശേഖർ, ശരണ്യ രാജ്, ശോഭന മണിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.