ഏഴംകുളം : സാമൂഹിക പ്രതിബദ്ധതയോടു കൂടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ഏഴംകുളം ഗവ.എൽ.പി.എസിലെ അദ്ധ്യാപക- രക്ഷാകർത്തൃ സമിതി അംഗീകാര നിറവിൽ. അടൂർ ഉപജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ ഏഴംകുളം ഗവ.എൽ.പി.സ്കൂളിലെ പി.ടി.എ യ്ക്കാണ് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള രണ്ടാം സ്ഥാനം.അടൂർ ഉപജില്ലയിൽ നാല് വർഷം തുടർച്ചയായി മികച്ച പി.ടി.എ യ്ക്കുള്ള ഒന്നാം സ്ഥാനവും ഏഴംകുളം ഗവ.എൽ.പി.എസിനാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിനായി എട്ട് ടെലിവിഷനുകൾ പി.ടി.എ യുടെ സഹകരണത്തോടെ വിതരണം ചെയ്തു. കൂടാതെ ഉച്ച ഭക്ഷണത്തിനു പുറമെയുള്ള പ്രഭാതഭക്ഷണം, കാൻസർ രോഗികൾക്ക് ധനസഹായം,കാരുണ്യ ഭവനിലേക്ക് കിറ്റ് വിതരണം,കുട്ടികൾകൾക്ക് ചിൽഡ്രൻസ് പാർക്ക്,ശൗചാലയ നവീകരണം,സ്കൂൾ മനോഹരമാക്കൽ, വ്യക്തിത്വങ്ങളെയും പ്രതിഭകളേയും ആദരിക്കൽ, ഏഴംകുളം മധുരവാണി റേഡിയോ നിലയം, ഡോക്യുമെന്ററികളുടെ നിർമ്മാണം, എ.സി ക്ലാസ് റൂം അടക്കം മാതൃകാപരമായ പ്രവർത്തങ്ങൾ ഏകോപിപ്പിച്ച് പോകുന്നതിൽ പി.ടി.എയ്ക്കു ശ്രദ്ധേയമായ നേതൃത്വം നൽകിയതായി പി.ടി.എ പ്രസിഡന്റ് അനിൽ നെടുമ്പള്ളിയും ഹെഡ്മാസ്റ്റർ വി.എൻ. സദാശിവൻ പിള്ളയും പറഞ്ഞു.