പത്തനംതിട്ട: വിക്ടേഴ്സ് ചാനലിൽ ഭാഷാ പഠനങ്ങൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മൊബൈൽ ഉപയോഗിച്ച് ക്ലാസുകൾ വീക്ഷിക്കാൻ പ്രയാസമുള്ള കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ മാത്രമാണ് ആശ്രയം എന്നിരിക്കെ ഭാഷാ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രവണത അവസാനിപ്പിച്ച് എല്ലാ ക്ലാസുകളിലെയും അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷാ ക്ലാസുകൾ കൂടി സംപ്രേഷണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.എസ്.വൈ.എസ് സംസ്ഥാന എക്സിക്യൂട്ടീ വ് അംഗം അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു.സയിദ് ബാഫഖ്രുദ്ദീൻ ബുഖാരി അദനി, മുഹമ്മദ് ഷിയാഖ് ജൗഹരി,അനസ് പൂവാലം പറമ്പിൽ,സുധീർ വഴിമുക്ക്, അബ്ദുൽ സലാം സഖാഫി,സുനീർ അലി സഖാഫി,നിസാർ നിരണം, അജിഖാൻ രിഫാഇ,എന്നീവർ പ്രസംഗിച്ചു.