തിരുവല്ല : കൊവിഡ് പോസിറ്റീവായ യുവതി പീ‌ഡനത്തിനിരയായതിന് ഉത്തരവാദികളായ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ജനതാദൾ (യു.ഡി.എഫ്.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കായംകുളം സ്വദേശിയും അറിയപ്പെടുന്ന സി.ഐ.ടി യുകാരനുമായ ആംബുലൻസ് ഡ്രൈവറെ സി. പി.എം ശുപാർശയിലാണ് ഡ്രൈവറായി നിയമിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു. മുളവന രാധാകൃഷ്ണൻ, ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, ശാന്തിജൻ ചൂരക്കുന്നേൽ,വിജോയി പുത്തോട്ടിൽ,ഗോപകുമാർ മുഞ്ഞനാട്,ഷാജി മാമ്മൂട്ടിൽ,മധു കെ.പി, ജിജോ വാലുമണ്ണിൽ,രാഹുൽ ആർ രാജ്,വിഷ്ണു ആറൻമുള, ജോബി ആന്റണി എന്നിവർ പ്രസംഗിച്ചു.