കോന്നി: ഗവ.മെഡിക്കൽ കോളേജിലെ ഡീസൽ ജനറേറ്റർ സെറ്റിന്റെ കമ്മീഷനിംഗ് നടന്നു.അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയാണ് കമ്മീഷനിംഗ് നിർവഹിച്ചത്. അരുവാപ്പുലം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോയ് തോമസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജ്റ്റക് മാനേജർ ആർ.രതീഷ് കുമാർ, നാഗാർജൂന കൺസ്ട്രക്ഷൻ കമ്പനി പ്രൊജക്ട് മാനേജർ അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
750 കിലോ വാർട്സ് കപ്പാസിറ്റി
750 കിലോവാട്‌സ് കപ്പാസിറ്റി വീതമുള്ള രണ്ട് ജനറേറ്ററാണ് കമ്മീഷൻ ചെയ്തത്. ഗുജറാത്ത് ആസ്ഥാനമായുള്ള കിർലോസ്‌കർ ഓയിൽ എൻജിൻ ലിമിറ്റഡാണ് ജനറേറ്റർ സ്ഥാപിച്ചത്. 1.46 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ജനറേറ്റർ സൗണ്ട് 75 ഡെസിബലിൽ താഴെയായതിനാൽ ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ശബ്ദം പുറത്ത് കേൾക്കുകയില്ല.ജനറേറ്ററിൽ ഒന്ന് തന്നെയായോ, രണ്ടും ഒന്നിച്ചോ പ്രവർത്തിപ്പിക്കാൻ കഴിയും.
പ്രവർത്തന ശേഷി 5,50000 സ്‌ക്വയർ ഫീറ്റ് ചുറ്റളവിൽ
5,50000 സ്‌ക്വയർ ഫീറ്റ് ഏരിയായിലെ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും മറ്റ് വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനും ഈ ജനറേറ്റർ മതിയാകും. രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്ന ആശുപത്രികെട്ടിടത്തിനും പര്യാപ്തമായ നിലയിലാണ് ജനറേറ്റർ സ്ഥാപിച്ചിട്ടുള്ളത്. ടാങ്ക് കപ്പാസിറ്റി 990 ലിറ്റർ ഡീസലാണ്.ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് 120 ലിറ്റർ ഡീസൽ ആവശ്യമാണ്.
ജനറേറ്റർ പ്രവർത്തനക്ഷമമായതോടെ മെഡിക്കൽ കോളേജിൽ ഒരു ഘട്ടത്തിലും വൈദ്യുത തടസമുണ്ടാകുകയില്ല.എച്ച്.ടി,എൽ.ടി കണക്ഷനുകളിലൂടെ പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും ജനറേറ്ററിലും പ്രവർത്തിക്കാൻ കഴിയും.
കെ.യു. ജനീഷ് കുമാർ
(എം.എൽ.എ )