1
ചെറുകന്നം വ േ യാ ജനസൗഹൃദകേന്ദ്രം ആ േന്റാ ആന്റെണി എം പി ഉദ്ഘഘാടനം ചെയ്യുന്നു

തെങ്ങമം: ചെറുകുന്നം കേന്ദ്രമാക്കി പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും നിർമ്മിച്ച വയോജന സൗഹൃദകേന്ദ്രത്തിന്റെയും റീഡിംഗ് റൂമിന്റെയും പ്രവർത്തനം ആരംഭിച്ചു. ജീവിത സായാഹ്‌നത്തിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് കൂട്ടായ്മയ്ക്കുള്ള വേദിയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ കൈതക്കലിന്റെ ശ്രമഫലമായി കെട്ടിടത്തിനുള്ള ഫണ്ട് അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയത്.കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം അന്റോ ആന്റണി എം.പി നിർവഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ടി.മുരുകേശ്,തോപ്പിൽ ഗോപകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ കൈതക്കൽ,പഞ്ചായത്ത് അംഗം സി.സന്തോഷ് കുമാർ,വാഴുവേലിൽ രാധാകൃഷ്ണൻ,സി.ആർ. ദിൻരാജ്,ബിനു വെള്ളച്ചിറ,രാമാനുജൻ കർത്ത,ഉണ്ണിപിള്ള,അഭിലാഷ്.കെ, ആർ. സരോജിനി,അമ്മിണി,എസ്.മുരളീധരക്കുറുപ്പ്,സജിൻ ,പങ്കജാക്ഷി ടി.പി എന്നിവർ സംസാരിച്ചു.