അടൂർ : പന്തളം സ്വദേശിനിയും കൊവിഡ് ബാധിതയുമായ ദളിത് പെൺകുട്ടിയെ 108 ആംബുലൻസ് ഡ്രൈവർ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ജനറൽ സെക്രട്ടറിയുടെ മണക്കാലയിലുള്ള വസതിയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. നാരായണൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വള്ളികുന്നം നാരായണൻ,സംസ്ഥാന സെക്രട്ടറി ആർ.ശിവദാസൻ, വൈസ് പ്രസിഡന്റ് സി. എസ്.അച്യുതൻ, വി.കെ. ഭാസ്ക്കരൻ, ടി.എപങ്കജാക്ഷി,എസ്.മോഹനചന്ദ്രൻ, വി.കെ.അച്യുതൻ എന്നിവർ പ്രസംഗിച്ചു.