08-cgnr-bjp
ചെങ്ങന്നൂരിൽ നടന്ന പ്രതിഷേധം ബിജെപി ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ആംബുലൻസിലെ പീഡനത്തിൽ ​ ബി.ജെ.പി പ്രതിഷേധിച്ചു. പിണറായി വിജയൻ ഭരണത്തിൽ ആംബുലൻസിൽ പോലും യുവതിക്ക് സുരക്ഷ ഒരുക്കാൻ കഴിയാത്ത ഭരണമായി മാറിയെന്ന് ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ പറഞ്ഞു. ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മഹിളമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് മുഖ്യ പ്രഭാഷണം നടത്തി.ബി.ജെ.പി നിയോജക മണ്ഡലം ജനറൽസെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി, വൈസ് പ്രസിഡന്റ് കെ.സത്യപാലൻ, എസ്.സുധാമണി,സെക്രട്ടറിമാരായ അനീഷ് മുളക്കുഴ,ബിനുരാജ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സുഷമ ശ്രീകുമാർ, ജനറൽസെക്രട്ടറി ശ്രീജ പത്മകുമാർ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് പ്രസന്നൻ,ജില്ലാ കമ്മിറ്റിയംഗം സൗമ്യ, ശ്രീദേവി ബാലകൃഷ്ണൻ, ഭാർഗവി എന്നിവർ പ്രസംഗിച്ചു.