08-ms-prasad2
എം എസ് പ്രസാദിന്റെ 36–ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തേടനുബന്ധിച്ചുള്ള അനുസ്മരണ യോഗം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ: സി.പി.എം ചിറ്റാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ് പ്രസാദിന്റെ 36–ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം.എസ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എസ് മോഹനൻ ,കെ.യു ജനീഷ് കുമാർ എം.എൽ.എ, എൻ.സജികുമാർ,കോമളം അനിരുദ്ധൻ,കെ.രാധാകൃഷ്ണൻ,ഏരിയാ സെക്രട്ടറി എസ്.ഹരിദാസ് ,പി.എസ് കൃഷ്ണകുമാർ,കെ.ജി മുരളീധരൻ,എസ്.എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വിനീഷ്,ശരത് ശശിധരൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹൻ പൊന്നുപിള്ള,ലോക്കൽ കമ്മിറ്റിയംഗം എൻ.രജി എന്നിവർ സംസാരിച്ചു.വൈകിട്ട് 6ന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ് ബുക്ക് പേജിൽ കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അമൽ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ശരത് ശശിധരൻ,ജെയ്‌സൺ ജോസഫ് സാജൻ, രാഹുൽ രാജ്, വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു.