അടൂർ : കൊവിഡ് ബാധിതയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. . ഇന്നലെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മൈതാനിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബി. ജെ. പി പട്ടികജാതി മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ ഒാഫീസിലേക്കും മാർച്ച് നടത്തി. കൊവിഡ് സെന്ററിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ എം. എൽ. എ യുമായ കെ. കെ. ഷാജുവും സംസ്ഥാന ഭാരവാഹികളും ഇന്ന് അടൂർ ജനറൽ ആശുപത്രിക്ക് മുന്നിൽ ഉപവസിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 നായിരുന്നു ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ഓഫിസിലേക്ക് പട്ടികജാതിമോർച്ചയുടെ പ്രതിഷേധം. പൊലീസ് മാർച്ച് തടഞ്ഞതോടെ നടന്ന പ്രതിഷേധ യോഗം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻറ് സുഭാഷ് ഏറത്ത് അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജേഷ് തെങ്ങമം, എം.ബി.ബിനുകു മാർ ,സംസ്ഥാന സമിതിയംഗം രാജൻ പെരുമ്പാക്കാട്, രവീന്ദ്രൻ മാങ്കൂട്ടം, രമണി, ഷീജ, ശ്രീകുമാരി, രജനീഷ് കുരമ്പാല, ആർ. സജി, ആർ.ജിനു, സുകു, വിനോദ് , രാമരാജൻ, അനന്തു.പി.കുറുപ്പ് ,ശരത് പന്തളം,പ്രദീപ് അടൂർ, രതീഷ്, അനീഷ് പറന്തൽ, പ്രകാശ് എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി യുടെ നേത്യത്വത്തിൽ അടൂർ ജനറൽ ആശുപത്രി പടിക്കൽ നടന്നപ്രതിഷേധ ജ്വാല മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിൽ പിൻവാതിൽ നിയമനം നടക്കുന്നതിന്റെ പരിണിത ഫലമാണിതെന്ന് അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ, സെക്രട്ടറിമാരായ ഗീതാചന്ദ്രൻ, സുധാ നായർ, മറ്റ് ഭാരവാഹികളായ വിനീതാ അനിൽ, ഷീജ, ഗീതാദേവി, ശ്രീദേവി ബാലക്യഷ്ണൻ, യശോദ മോഹൻദാസ്, സജീദേവി, സുധാപത്മകുമാർ അനിത, രഞ്ജിനി സുനിൽ, സൂസി ജോസഫ്, റിനാശാമുവേൽ, മൂംതാസ്, ശോഭനാ കുഞ്ഞ് കുഞ്ഞ്, പി.വിജയമ്മ,ജയാസത്യൻ, സ്മൃതി രാജേഷ്,വിമലാമധു, വത്സമ്മരാജു, ഷീജ, ഗീതാദേവിഎന്നിവർ പ്രസംഗിച്ചു.