08-pandalam-sudhakaran
കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തളം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് യു.ഡി.എഫ്, ജില്ലാ കൺവീനർ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം : കൊവിഡ് രോഗിയായ ദളിത് യുവതിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യുഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ തോപ്പിൽ ഗോപകുമാർ,അഡ്വ.കെ പ്രതാപൻ,ആർ.എസ്.പിദേശീയ നിർവാഹക സമിതി അംഗം അഡ്വ.കെ.എസ്.ശിവകുമാർ ,ഡി.സി.സി സെക്രട്ടറിമാരായ കെ.എൻ അച്ചുതൻ, ജി.രഘുനാഥ്,ബി.നരേന്ദ്രനാഥ്,മണ്ഡലം പ്രസിഡന്റുമാരായ കെ.ആർ വിജയകുമാർ ,രഘു പെരുമ്പുളിക്കൽ ഉമ്മൻ ചക്കാലയിൽ,മുല്ലൂർ സുരേഷ്, സി.ആർജോയി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ,എൻ.സോമരാജൻ,നഗരസഭാ കൗൺസിലർമാരായ എം.ജി.രമണൻ,പന്തളം മഹേഷ്, ആനി ജോൺ തുണ്ടിൽ ,മഞ്ജു വിശ്വനാഥ്, സുനിതാ വേ ണു, മഹിളാ കോൺഗ്രസ് നേതാക്കൾ, യൂത്ത് കോൺഗ്രസ് നേതാക്കൾ പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.