08-ngo
വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡം പാലിച്ച് സ്ഥലമാറ്റം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഡി.ഇ.ഒ. ഓഫീസിനു മുമ്പിൽ കേരള എൻ.ജി.ഒ. അസ്സോസിയേഷൻ പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡം പാലിച്ച് സ്ഥലമാറ്റം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ.അസോസിയേഷൻ പത്തനംതിട്ട ഡി.ഇ.ഒ. ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. മൂന്ന് വർഷത്തിലേറെയായിട്ടും ജീവനക്കാരുടെ സ്ഥലമാറ്റ ഉത്തരവ് നടപ്പിലാക്കാൻ ഉയർന്ന ഉദ്യോഗസ്ഥർക്ക് ധൈര്യമില്ല. വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ ഇടപെടുകൾ അവസാനിപ്പിക്കണം,വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലമാറ്റിയവരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ അസോസിയേഷൻ ഉന്നയിച്ചു. പ്രതിഷേധ ധർണ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐ.പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാലപിള്ള,ബിജു ശാമുവേൽ,അൻവർ ഹുസൈൻ,ഷൈനു ശാമുവേൽ,ബി.പ്രശാന്ത് കുമാർ, ഡി.ഗീത, റീന അജു, ദീലീപ് ഖാൻ, ജിജി ജോൺ, ജോർജ്ജ്കുട്ടി, സുനി ഗോപാൽ, പ്രസാദ്, ജലജ എന്നിവർ പ്രസംഗിച്ചു.