കുളനട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവൺമെന്റിന്റെ പ്ലാൻ ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഒരു കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി.എൻ. രവീന്ദ്രനാഥ് നിർവഹിച്ചു.വീണാ ജോർജ്ജ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ,ജില്ലാ പഞ്ചായത്തംഗം വിനീതാ അനിൽ,വാർഡുമെമ്പർ എൽ.സി ജോസഫ്, ആറന്മുള എ.ഇ.ഒ.നിഷ ജെ.,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോർഡിനേറ്റർ രാജേഷ് എസ്.,പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് അനിൽ വി,സ്വാഗത സംഘം ചെയർമാൻ ഇന്ദ്രജിത്ത് എന്നിവർ സംസാരിച്ചു.