തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേർസ് സെന്റർ ഓൺലൈനായി അദ്ധ്യാപകദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഹരീഷ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. റോയ്‌ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബെന്നി മാത്യു, മുൻ പ്രസിഡന്റ്‌ വിജയൻ,എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ്‌ ജോ എണ്ണക്കാട്, ജനറൽ സെക്രട്ടറി മനോജ്‌ മാധവശേരിൽ, കെ.ബി കുഞ്ഞലവി,സുജിത് കുമാർ, സി.എസ്.പ്രശാന്തൻ നായർ, റോയ്‌ വി.എബ്രഹാം, ജോസഫ് ചാക്കോ, ബി. വിഷ്ണു, സാമുവേൽ നെല്ലിക്കാട് എന്നിവർ പ്രസംഗിച്ചു.സംസ്ഥാന തലത്തിൽ അദ്ധ്യാപകർക്കായി നടത്തിയ എം.പി.വീരേന്ദ്രകുമാർ അനുസ്മരണ പ്രബന്ധരചന മത്സരത്തിൽ വിജയിച്ചവരെ സമ്മേളനത്തിൽ അനുമോദിച്ചു.