പത്തനംതിട്ട:കൊവിഡ് ബാധിതയായ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.
രോഗിയെ ആദ്യം പന്തളത്തെ കൊവിഡ് സെന്ററിലായിരുന്നു പ്രവേശിപ്പിക്കേണ്ടത്. അതിനുപകരം കോഴഞ്ചേരിയിൽ എത്തിച്ചത് അന്വേഷണ വിധേയമാക്കണം. സംഭവം അത്യന്തം മൃഗീയവും പൈശാചികവുമാണ്. നീതിയുക്തമായ അന്വേഷണം നടത്തി ആംബുലൻസ് ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണം. ഉത്തരവാദിത്വമില്ലാതെ ആരെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. രാത്രിയിൽ രോഗികളെ ഒറ്റയ്ക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന രീതി ഇനി ഉണ്ടാവാൻ പാടില്ലായെന്നും എം.എൽ.എ പറഞ്ഞു.