തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ, ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സംയുക്ത ആഭിമുഖ്യത്തിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ധർണാ സമരം നടത്തി. കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.ജി മോൻ ഉദ്ഘാടനം ചെയ്തു. രാജു തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.കെ പൊന്നപ്പൻ പ്രസംഗിച്ചു.