zone

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (കൈരളിപ്പടി മുതൽ ഐത്തല പാലം വരെ), വാർഡ് 2 (ജണ്ടായിക്കൽ മുതൽ റേഷൻകടപ്പടി വരെ), വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 6, 7, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 10, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (തവിട്ടുപൊയ്ക ഭാഗം) എന്നീ സ്ഥലങ്ങളിൽ 7 ദിവസത്തേക്ക് കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം ദീർഘിപ്പിച്ചു

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (തവിട്ടുപൊയ്ക ഭാഗം) എന്നീ സ്ഥലങ്ങളിൽ ഇന്നുമുതൽ 7 ദിവസത്തേക്കുകൂടി കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.

നിയന്ത്രണം ഒഴിവാക്കി

മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (തവിട്ടുപൊയ്ക ഭാഗം ഒഴികെ), വാർഡ് 9, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 15 എന്നീ സ്ഥലങ്ങൾ കണ്ടൈയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.