തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച ഹെഡ് ഓഫീസ് സമുച്ചയം ഇന്ന് രാവിലെ 11.30ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡൻ്റ് എൻ. ഗോപാലകൃഷ്ണൻ അദ്ധ്യഷത വഹിക്കും. സെക്രട്ടറി വി.ശ്രീജിത് റിപ്പോർട്ട് അവതരിപ്പിക്കും. ബാങ്ക് ഹെഡ് ഓഫിസ് ഉദ്ഘാടനം സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയൻ നിർവഹിക്കും. മെയിൻ ശാഖ മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കാഷ് കൗണ്ടർ കേരള ഷോപ്പ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ കെ.അനന്തഗോപനും സേഫ് ഡെപ്പോസിറ്റ് ലോക്കർ സി പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും കമ്പ്യൂട്ടറൈസേഷൻ സർക്കിൾ സഹ.യൂണി.ചെയർമാൻ ആർ.സനൽകുമാറും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മോഹൻ, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലേഖ രഘുനാഥ് എന്നിവർ പ്രസംഗിക്കും.