
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ ഒരാൾ മറ്റ് സംസ്ഥാനത്തുനിന്ന് വന്നതും 23 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ആകെ 4024 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2567 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് ബാധിതരായ 33 പേർ ജില്ലയിൽ മരണമടഞ്ഞു. ഇന്നലെ 86 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3157 ആണ്.
ജില്ലക്കാരായ 834 പേർ ചികിത്സയിലാണ്.
ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ 19 ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചികിത്സയിലുണ്ട്. ആകെ 13281 പേർ നിരീക്ഷണത്തിലാണ്.
ഒരു മരണം കൂടി
തിരുവല്ല: പരുമലയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കാണപ്പെട്ട ഭിക്ഷാടകന് കൊവിഡ് സ്ഥിരീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്ദേശം 60ന് മുകളിൽ പ്രായമുണ്ട്. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.