തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിൽ വിജിലൻസ് സംഘം അന്വേഷണത്തിനെത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണം, ആക്രിസാധന വിൽപ്പന, റോഡ് പണികളുടെ സിംഗിൾ ടെൻഡറിലെ ആരോപണങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ വി.ടി പ്രസാദ് നൽകിയ പരാതിയിന്മേലാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്. മൂന്നു മണിക്കൂറോളം പരിശോധന നടത്തി. വിജിലൻസ് സി.ഐ ഹരികുമാറിന്റെ നേതൃത്വത്തിൽ എട്ട് പേരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനെത്തിയത്.