പന്തളം : ആറന്മുളയിൽ കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലനസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് കാരണമെന്ന് കെ.പി.സി.സി. ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെയാണ് ആംബുലൻസ് ഡ്രൈവറായി നിയമിച്ചത്. നിയമവിരുദ്ധ താത്കാലിക നിയമനം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പൻഡ് ചെയ്യണമെന്നും ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ ഷാജി കുളനട യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മത്തായി, പ്രൊഫ.അബ്ദുൾ റഹ്മാൻ,കെ.ജി.കുഞ്ഞുമോൻ, അജോ മാത്യു, സെബിൻ പൂഴിക്കാട്, അഫ്സൽ എന്നിവർ പ്രസംഗിച്ചു.