കോന്നി: കോന്നി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബികോം ബിരുദവും പി.ജി.ഡി.സി.എ. യുമാണ് യോഗ്യത. മലയാളം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. എസ്.സി.വിഭാഗക്കാർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31-9-2020. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ. 0468-2242223.