08-sob-ribin
റിതിൻ കെ. റീസ്

ഓമല്ലൂർ: ടിപ്പറും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രക്കാനം പുത്തൻ പീടിക കോടിയാ മണ്ണിൽ റീസിന്റെ മകൻ റിതിൻ കെ. റീസ് (23) ആണ് മരിച്ചത്. സന്തോഷ് മുക്ക് വാര്യാപുരം റോഡിൽ പുത്തൻ പീടിക പള്ളത്ത് ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം.
പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന റിതിൻ സഞ്ചരിച്ച ബുള്ളറ്റ് എതിരേവന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റിതിന്റെ വീടിന് സമീപമായിരുന്നു അപകടം. ടിപ്പറിന്റെ ചക്രത്തിനടിയിൽ കുരുങ്ങിയ റിതിനെ പൊലീസും ഫയർഫോഴ്‌സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകട സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
അപകടത്തെ തുടർന്ന് സന്തോഷ് മുക്ക് വാര്യാപുരം റോഡിൽ ഒന്നര മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു.

ബംഗളുരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന റിതിൽ രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. അമ്മ : റീന റീസ്, സഹോദരൻ : റോമൽ റീസ്. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 ന് പ്രക്കാനം തോട്ട് പുറം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ