08-hungryless1
ഒരുമയോട് കൂടാം ഒരു വയർ ഊട്ടാം, വിശപ്പ് രഹിത ചെങ്ങന്നൂർ പദ്ധതി നൂറു ദിവസം കൊഴുവല്ലൂർ കരണ കിച്ചനിലെ ഭക്ഷണ വിതരണ ഉദ്ഘാടനം മാർത്തോമ്മ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമത്തിയോസ് നിർവ്വഹിക്കുന്നു.( ചുവന്ന കുപ്പായം )

ചെങ്ങന്നൂർ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തന രംഗത്ത് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കർമ്മ പരിപാടികളിൽ മുഖ്യ പദ്ധതിയായ ഒരുമയോട് കൂടാം ഒരു വയർ ഊട്ടാം,വിശപ്പ് രഹിത ചെങ്ങന്നൂർ പദ്ധതി നൂറു ദിവസം പിന്നിട്ടു.നിർദ്ധനരും, നിരാലംബരുമായ ആളുകൾക്ക് വീട്ടിൽ ആഹാരം എത്തിച്ചു നൽകുന്ന ഈ പദ്ധതി
പാലിയേറ്റീവ് കെയർ സംഘടനകളിൽ സംസ്ഥാനത്തു തന്നെ മാതൃകയാവുകയാണ്. കഴിഞ്ഞ ജൂൺ ഒന്നു മുതൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രണ്ടു കിച്ചണുകൾ സജ്ജമാക്കി. വെൺമണി കരുണാ സെന്ററിലും, ബുധനൂർ കടമ്പൂരിലുമാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെ തയാറാക്കുന്ന ഭക്ഷണപ്പൊതികൾ കരുണ വോളണ്ടിയർമാർ വഴിയാണ് ചെങ്ങന്നൂർ മണ്ഡലത്തിലെ 177 വാർഡുകളിലും 1100 ആളുകൾക്ക് വിതരണം ചെയ്യുന്നത്.ആഘോഷങ്ങളും ചടങ്ങുകളും മാറ്റി വെച്ച് കരുണയോടെപ്പം ചേരുന്ന സുമനസുകളുടെ സഹകരണങ്ങളോടെയാണ് പദ്ധതി നടക്കുന്നത്.നൂറാം ദിനത്തിൽകടമ്പൂരിലെ കിച്ചനിലെ ഭക്ഷണ വിതരണ ഉദ്ഘാടനം ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ഫാ.മത്തായി കുന്നിലും, മലയാലപ്പുഴ ക്ഷേത്രം തന്ത്രി സരേഷ് ഭട്ടതിരിയും സംയുക്തമായി നിർവഹിച്ചു.കൊഴുവല്ലൂർ കിച്ചനിലെ ഉദ്ഘാടനം മാർത്തോമ്മ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമത്തിയോസ് നിർവഹിച്ചു.വിശപ്പ് രഹിത ചെങ്ങന്നൂർ പദ്ധതിയിലേക്ക് ഒരു ദിവസത്തെ പ്രവർത്തനങ്ങൾക്കുള്ള തുക അദ്ദേഹം കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എയ്ക്ക് കൈമാറി.കവി ഒ.എസ് ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, ജില്ലാ പഞ്ചായത്തംഗം ജെബിൻ പി വർഗീസ് എന്നിവർ പങ്കെടുത്തു.