ഇളമണ്ണൂർ: നിറുത്തിയിട്ടിരുന്ന ലോറിയുടെ മുകളിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ലോഡിങ് തൊഴിലാളി മരിച്ചു . ഇളമണ്ണൂർ ബിജു ഭവനത്തിൽ രാമചന്ദ്രന്റെ മകൻ ബിജു (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7. 45 ന് കലഞ്ഞൂർ- ഇളമണ്ണൂർ പാതയിൽ പൂതങ്കര കിഴക്കായിരുന്നു അപകടം. പാതയുടെ കുറുകെ വലിച്ചിരുന്ന ടിവി കേബിൾ, തടി കയറ്റിവന്ന ലോറി തട്ടി പൊട്ടിയതിനെ തുടർന്നാണ് ലോറി നിറുത്തിയത്. മുകളിൽ നിന്ന് ബിജു ഇറങ്ങുമ്പോൾ അപകടം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശാരദ.. സഹോദരൻ: ബൈജു.