മല്ലപ്പള്ളി : പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പഞ്ചായത്ത് നിയോജക മണ്ഡലങ്ങൾ അതാത് വാർഡുകൾ പുനക്രമീകരിക്കും. വാർഡ് ഒന്ന് നെല്ലിമൂട് സെന്റ് മേരിസ് പാരീഷ് ഹാൾ, വാർഡ് എട്ട് എം.ടി. എൽ.പി. സ്‌കൂൾ നെയ്‌തേലിപ്പടി, വാർഡ് 13 സി.എം.എസ്. എൽ.പി.സ്‌കൂൾ ആരംപുളിക്കൽ എന്നിങ്ങനെ ക്രമീകരിക്കുവാൻ സർവകക്ഷിയോഗം തീരുമാനിച്ചു. വാർഡ് 11 കീഴ്വായ്പ്പൂര് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കിയിട്ടുള്ളതിനാൽ പുതിയ സ്ഥലം കണ്ടെത്തി നിശ്ചയിക്കുന്നതിന് 11ന് രാവിലെ 11ന് അടിയന്തര സർവകക്ഷിയോഗം വരണാധികാരിയുടെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചു.