തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഭവന് മുമ്പിൽ ധർണ നടത്തി. മൊറൊട്ടോറിയം കാലത്തെ ബാങ്ക് വായ്പയുടെ പലിശയും പിഴ പലിശയും ഒഴിവാക്കുക, കേന്ദ്ര സർക്കാറിന്റെ ജനവഞ്ചനനയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിഅംഗം പ്രൊഫ.രാജശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിജി വട്ടശേരിൽ അദ്ധ്യക്ഷ വഹിച്ചു.എം.ബി.നൈനാൻ, എം.എൻ ശിവൻകുട്ടി, ജോസ്,അനീഷ് ജോസഫ്, മനോജ്‌ ഇലവുംമൂട്ടിൽ,​സെൻ കണ്ണാട്ടിപ്പുഴ, ബിജോ വട്ടശേരിൽ,അലക്സ് എന്നിവർ പ്രസംഗിച്ചു.