മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ കരാർ പ്രവർത്തനങ്ങൾ വൈകിക്കുന്നതായി ആക്ഷേപം. ജനകീയാസൂത്രണ പദ്ധതിയിലും, മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി 2019-20 വർഷം നടപ്പിലാക്കേണ്ട പൊതുമരാമത്ത് പ്രവർത്തികളാണ് വൈകുന്നത്. കരാറുകാർ കൊവിഡ് രോഗ പശ്ചാത്തലം, ഭരണ സമിതിയുടെ അനാസ്ഥ എന്നിങ്ങനെ നീളുന്ന ദുഷ്പ്രചരണങ്ങൾ നടത്തുന്നത് ഹിതകരമല്ലെന്നും, കരാറെടുത്തവർ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.