കോഴഞ്ചേരി : ഐ.എൻ.ടി.യു.സി റ്റിംബർ വർക്കേഴ്‌സ് യൂണിയൻ കോഴഞ്ചേരി ശാഖയുടെ വാർഷിക സമ്മേളനം ഐ.എൻ.ടി.യുസി അഖിലേന്ത്യാ സെക്രട്ടറി തോമസ് ജോൺ കെ. ഉദ്ഘാടനം ചെയ്തു. കൺവീനർ സജി കുളത്തിലിന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അംഗങ്ങളെ അപകട ഇൻഷ്വറൻസ് സ്‌കീമിൽ ചേർക്കാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പി.കെ.വിനോദ് കുമാർ (കൺവീനർ), എൻ.അനിൽകുമാർ (ജോ.കൺവീനർ), സി.കെ.ഉത്തമൻ (ട്രഷറാർ),സജി കുളത്തിൽ,മോൻസി പി.ജോൺ എന്നിവരെ കോഴഞ്ചേരി മണ്ഡലം കമ്മിറ്റി തിരഞ്ഞെടുത്തു.