പത്തനംതിട്ട : പ്രവാസി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ലോക സാക്ഷരതാദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു മൊബൈൽ ലൈബ്രറിയുടെ ഉദ്ഘാടനവും പുസ്തക കൈമാറ്റവും നടന്നു.ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ലാൽജി ജോർജ് ചടങ്ങു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.ജോൺസൺ പാലത്ര,അലക്‌സ് മത്തായി കൈപ്പട്ടൂർ,ഫിലിപ്.എം.കോശി,ഗീത തോമസ്,പി.എസ്.രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.