09-kummanam
എൻ . ഡി. എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 ന് ആരംഭിച്ച ഉപവാസ സമരത്തിൽ ഉപവാസ സമരം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എൻ . ഡി. എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ..പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പന്തളത്ത് ഉപവാസം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗികളുടെ സംരക്ഷണം സർക്കാരിന്റെ ബാദ്ധ്യത ആണെന്നിരിക്കെ ആംബുലൻസിൽ കൊണ്ടുപോകുന്നവഴി യുവതി പീഡിപ്പിക്കപ്പെട്ട സംഭവം സർക്കാരിന്റെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.
ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പദ്മകുമാർ, തഴവ സഹദേവൻ, കേരള കോൺഗ്രസ് പി സി. തോമസ് വിഭാഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഡോ:എ .വി. ആനന്ദരാജ്, ബിജെപി മേഖലാ ജനറൽ സെക്രട്ടറി ഷാജി. ആർ. നായർ, ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ശിവസേന ജില്ലാ പ്രസിഡന്റ് ദിലീപ് ചെറുവള്ളി, സംസ്ഥാന സമിതി അംഗങ്ങളായ ടി. ആർ അജിത്കുമാർ, അഡ്വ:ജി. നരേഷ്, എസ്. ജയശങ്കർ, മണി. എസ്. തിരുവല്ല, ബിജു മാത്യു, രാജൻ പെരുമ്പക്കാട്ടു, ബി ഡി ജെ എസ്. നേതാക്കളായ അഡ്വ: ബോബി കാക്കനാപ്പള്ളിൽ, രാകേഷ്, സോമരാജൻ, വിനയചന്ദ്രൻ, ബിജെപി ജില്ലാ ഭാരവാഹികളായ എം. ജി. കൃഷ്ണകുമാർ, പി. ആർ. ഷാജി, എം. എസ്. അനിൽ, മിനി ഹരികുമാർ, ജയ ശ്രീകുമാർ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് അജയകുമാർ വല്ലുഴത്തിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ. ഹരീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന. എം. നായർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടിറ്റു തോമസ്, ബിജെപി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പിള്ളിൽ എന്നിവർ സംസാരിച്ചു.