09-rsp
ആർ .എസ്.പി.അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ മാർച്ചുംധർണ്ണയും കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ.പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയിൽ അടൂർ സി.എം.ഒ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കാത്ത സർക്കാർ സമീപനം പ്രതിഷേധാർഹമാണന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പ്രതാപൻ പറഞ്ഞു .ആർ.എസ്.പി.അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർ.എസ്.പി.ദേശീയ സമിതിയംഗം അഡ്വ.കെ.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.പൊടിമോൻ കെ.മാത്യു, എൻ.സോമരാജൻ, ഷാജി മുല്ലക്കൽ,ശ്രീപ്രകാശ്, അംബികാ സോമരാജൻ,സി.എ.രാഘവൻ,രവീന്ദ്രൻ പിള്ള,ദശരഥൻ,രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.