അടൂർ : സ്ത്രീ സുരക്ഷയുടെ പേരിൽ മേനി നടക്കാനുള്ള യാതൊരവകാശവും പിണറായി സർക്കാരിനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതീയ ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ കെ ഷാജു വിന്റെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രി കവാടത്തിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജു വിശ്വനാഥ് അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന ഭാരവാഹികളായ വി ശശി, എം.കെ. ലാലു, ദിലീപ്, ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോർജ്, യു ഡി എഫ് ചെയർമാൻ വിക്ടർ ടി.തോമസ്, തേരകത്തു മണി, തോപ്പിൽ ഗോപകുമാർ, കെ പ്രതാപൻ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, കെ എൻ അച്യുതൻ, എസ് ബിനു, അഡ്വ.ബിജു വർഗീസ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, കുഞ്ഞുഞ്ഞമ്മ ജോസഫ്, മണ്ണടി പരമേശ്വരൻ, ബിജു ഫിലിപ്പ്, രാഹുൽ മാങ്കൂട്ടത്തിൽ, വിമൽ കൈതയ്ക്കൽ, ഗീതാ ചന്ദ്രൻ, എം ജി കണ്ണൻ, വി കെ ശിവരാജൻ, ജി മനോജ്‌, ഗോപു കരുവാറ്റ, അനന്ദു ബാലൻ, അലക്സ്‌ കോയിപുറത്ത്, നിതീഷ് പന്നിവിഴ എന്നിവർ പ്രസംഗിച്ചു..