ഇലന്തൂർ : ഇലന്തൂർ നാരങ്ങാനം പഞ്ചായത്തുകളിലെ വനിതാ കൂട്ടായ്മയായ ചൈതന്യ സ്വയം സഹായത്തിനുവേണ്ടി പരിയാരം ഡിവിഷനിലെ വിളക്കുകൽ ജംഗ്ഷൻ (മധുമല) നിർമ്മിച്ച ബഹുനിലകെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് ആന്റോ ആന്റണി എം.പി നിർവിക്കും.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ബി.സത്യൻ അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറിമാത നിർവഹിക്കും.താക്കോൽ കൈമാറ്റം നാരങ്ങാനം പഞ്ചായ ത്തു പ്രസിഡന്റ് കടമ്മനിട്ട കരുണാകരനും, വിപണകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദനും നിർവഹിക്കും.യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ജയമോൻ കാക്കനാട് (നാരങ്ങാനം),സീമാ സജി (ഇലന്തൂർ) ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി.രാജേഷ് കുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ വി.എസ്.ബിന്ദു പട്ടികജാതി വികസന ഓഫീസർ ആനന്ദ് എസ്.വിജയ് എന്നിവർ പ്രസംഗിക്കും.