മല്ലപ്പള്ളി : കാവനാൽകടവ് -നൂറോമ്മാവ് -ചേലക്കൊമ്പ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നും റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ജനതാദൾ (യു.ഡി.എഫ്.) ആനിക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാപ്രസിഡന്റ് മധു ചെമ്പുകുഴി ഉദ്ഘാടനം ചെയ്തു. ജിജു വാലുമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷാജി മാമ്മൂട്ടിൽ, നിയോജക മണ്ഡലം പ്രസിഡന്റ് വിജോയ് പുത്തോട്ടിൽ, അശോകൻ ആനിക്കാട്, ജയൻ മുള്ളൻകുഴിയിൽ, രാജേഷ് കൈപ്പകശേരിൽ എന്നിവർ പ്രസംഗിച്ചു.