കോന്നി: പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നവീകരണം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം. പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, പഞ്ചായത്തംഗം കെ.എം മോഹനൻ വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ എം.അനീഷ് കുമാർ, ബി.രാജേന്ദ്രൻ പിള്ള, ഗിരീഷ് കളഭം,സംഘാടക സമിതി ചെയർമാൻ കെ.ആർ.ജയൻ,വാട്ടർ അതോറിറ്റി അസി.എക്‌സി. എൻജിനിയർ കെ.ഐ.നിസർ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ കുറെ നാളുകളായി പദ്ധതിയിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ല. പൈപ്പുകളുടെ തുടർച്ചയായ തകരാറുകൾ കാരണം പഞ്ചായത്തിലെ 9 വാർഡുകളിലായി 3000 ൽ അധികം കുടുംബങ്ങൾ കുടിവെള്ള ലഭിക്കാതെ ദുരിതത്തിലായിരുന്നു. പ്രമാടം ശുദ്ധജല വിതരണ പദ്ധതിയിലെ പഴയ പമ്പിംഗ് മെയിൻ ലൈനിൽ ആസ്ബസ്റ്റോസ് സിമന്റ് പൈപ്പുകളായിരുന്നു. ഇത് മാറ്റി പുതിയ ഗാൽവനൈസ്ഡ് അയൺ ( ജി.ഐ) പൈപ്പുകൾ സ്ഥാപിച്ചാണ് നവീകരിക്കുന്നതാണ് നവീകരിക്കുന്നത്.