അടൂർ: സോഷ്യൽ മീഡിയയിൽ പോലീ സിനെതിരെ പ്രചരണം നടത്തിയെന്നാരോപിച്ച് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീർ അലിയെയും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എ റാഫിനെയും അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നടത്തിയ റോഡ് ഉപരോധത്തിൽ പൊലീസുമായി ഉന്തുംതള്ളും. ഇന്നലെ രാവിലെ 11ന് സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽഎത്തിയപ്പോൾ പൊലീസ് തടഞ്ഞു.ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു .തുടർന്ന് ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് യോഗം ഉദ്ഘാടനം ചെയ്യവെ വാഹനങ്ങൾ കടത്തി വിടാൻ പൊലീസ് സമരക്കാരെ തള്ളിനീക്കിയതോടെയാണ് ഉന്തുംതള്ളും ഉണ്ടായത്.. അൻസാരി ഏനാത്ത്, ഷൈജു മണ്ണടി എന്നിവർ ഉൾപ്പടെ പത്തോളം പേരെ അറസ്റ്രുചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം, സജീവ് പഴകു ളം, മുഹമ്മദ് അനിഷ്, മുഹമ്മദ് റാഷിദ്, റിയാസ് കുമ്മണ്ണൂർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.