തിരുവല്ല: നിരണം പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റി ബഹിഷ്കരിച്ച് ഓഫീസിനു മുൻപിൽ ധർണ നടത്തി. വിജിലൻസ് സംഘം അന്വേഷണത്തിന് എത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. പാർലമെന്റ്റി പാർട്ടി ലീഡർ ബഞ്ചമിൻ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.എൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അലക്സ് ജോൺ പുത്തൂപ്പള്ളിൽ, മാത്യു എം.വർഗീസ്, ഷെമീന ഷാഹുൽ,ജൂലി ജിനു എന്നിവർ പ്രസംഗിച്ചു.