നാരങ്ങാനം: പഞ്ചായത്തിലെ രണ്ടാമത്തെ ഹോമിയോ ഡിസ്‌പെൻസറി കടമ്മനിട്ടയിൽ പ്രവർത്തനം ആരംഭിച്ചു.വീണാ ജോർജ് എം.എൽ.എ.ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോൺ വി തോമസ്, എ.എൻ.ഷീബ,പഞ്ചായത്ത് മെമ്പർമാരായ പൊന്നമ്മ മാത്യു, ജെസി മാത്യു.ശ്രീകാന്ത്,ഡോ. ഷീബ,ഡോ.റജികുമാർ എന്നിവർ സംസാരിച്ചു.