കീഴ്‌വായ്പൂര്: വെണ്മണി ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പൽ പയറ്റുകാലായിൽ താന്നിക്കുളത്ത് ഉമ്മൻ ജോൺ (തമ്പി 72) നിര്യാതനായി. സംസ്‌കാരം പിന്നീട്. നെടുവേലിൽ കുടുംബയോഗം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, മല്ലപ്പള്ളി മാർത്തോമ്മാ സ്‌കൂൾ ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ആനിക്കാട് പാലംപറമ്പിൽ അമ്മുക്കുട്ടി (റിട്ട.ടീച്ചർ, സി.എം.എസ്.എൽ.പി.സ്‌കൂൾ, കിഴക്കേക്കര). മക്കൾ: സാജൻ ഉമ്മൻ ജോൺ (ദുബായ്), സൻജു വറുഗീസ് ജോൺ (എൻജിനിയർ, കോഗ്‌നിസാന്റ് ടെക്‌നോളജി, കൊച്ചി), സിനി ആൻ ജോൺ (യു.എസ്.എ). മരുമക്കൾ: റീനാ (ടീച്ചർ, എസ്.സി.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവല്ല), ജിൻസി ( ടീച്ചർ, ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പാവൂർ), റവ. ബ്ലെസിൻ കെ.മോൻ (വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക, യു.എസ്.എ)