പത്തനംതിട്ട : കൊവിഡ് ബാധിതയായ ദളിത് പെൺകുട്ടി 108 ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ സിദ്ധനർ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയൻ ഭരണ സമിതി പ്രതിഷേധ ധർണ നടത്തി. ആരോഗ്യ പ്രവർത്തകരെ അയയ്ക്കാതിരുന്നിനുള്ള ദുരൂഹത അന്വേഷിക്കണമെന്നും ഡി.എം.ഒ മുതൽ ആരോഗ്യ പ്രവർത്തകർ വരെ കൊവിഡ് ചികിത്സാരംഗത്ത് കാട്ടുന്ന അലംഭാവമാണ് ഈ ദുരന്തത്തിന് കാരണം. ഇരയായ പെൺകുട്ടിയ്ക്ക് അമ്പത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും കോഴഞ്ചേരി താലൂക്ക് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ ധർണ ഡയറക്ടർ ബോർഡംഗം ഒ.കെ ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി.എ നാരായണൻ, വി.കെ ബാലൻ, വിനോദ് പരുത്യാനിയ്ക്കൽ, എൻ. ശിവരാമൻ,സരസ്വതി, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.